Site icon Janayugom Online

മിഠായി കഴിച്ച് യുപിയില്‍ നാല് കുട്ടികള്‍ മരിച്ചു

ഉത്തർപ്രദേശിലെ ഖുശിനഗറിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികൾ മിഠായി കഴിച്ച് മരിച്ചു. രണ്ട് ആണ് കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് കി​ട്ടി​യ മി​ഠാ​യി​യാ​ണ് കു​ട്ടി​ക​ൾ ക​ഴി​ച്ച​ത്. വാ​തി​ലി​ന​രി​കി​ൽ മി​ഠാ​യി ക​ണ്ട മു​തി​ർ​ന്ന കു​ട്ടി അ​തെ​ടു​ത്ത് മ​റ്റ് കു​ട്ടി​ക​ളു​മാ​യി പ​ങ്കി​ട്ട് കഴിക്കുകയായിരുന്നു.

മിഠായി കഴിച്ച നാല് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഠായിയില്‍ വിഷം കലര്‍ന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish summary;4 chil­dren die in UP’s Kushi­na­gar after eat­ing toffees

you may also like this video;

Exit mobile version