Site iconSite icon Janayugom Online

യുഎസിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 4 ഇന്ത്യക്കാർ മരിച്ചു

യുഎസിലെ ടെക്സസിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 4 ഇന്ത്യക്കാർ മരിച്ചു. അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരണപ്പെട്ടത്. 

ദല്ലാസിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറുഖും. ഭാര്യയെ കാണാനായുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി യാത്രതിരിച്ചതായിരുന്നു. വിദ്യാർഥിയായ ദർശിനി വാസുദേവൻ. ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ് നാട് സ്വദേശിയാണ്. ‘കാർ പൂളിങ് ആപ്പ്’ വഴി ഒരുമിച്ചാണ് ഇവർ യാത്ര ചെയ്തത്. അമിതവേഗത്തിൽ വന്ന ട്രക്കാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചത്. ആകെ 5 വാഹനങ്ങൾ അപകടത്തിൽപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. വിരലടയാളം, പല്ലുകളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ചാണ് മരണപ്പെട്ടവരെ തിരിച്ചറിഞ്ഞത്. 

Exit mobile version