തമിഴ്‌നാട്ടില്‍ സൗജന്യ വസ്ത്രവിതരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപത്തൂര്‍ ജില്ലയിലെ വണ്ണിയംമ്പാടിയിലായിരുന്നു സംഭവം. തൈപ്പൂയം ഉത്സവത്തിന്റെ ഭാഗമായി സൗജന്യമായി സാരികളും മുണ്ടും വിതരണം ചെയ്യുന്നതറിഞ്ഞ് ടോക്കണ്‍ വാങ്ങാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പന്‍ എന്ന വ്യക്തിയാണ് വസ്ത്രവിതരണം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.
English Summary: 4 women killed in stampede during saree distribution event in Tamil Nadu
You may also like this video