Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതിയകന്ന് ദക്ഷിണാഫ്രിക്ക

ആഗോളതലത്തില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കെ ഒമിക്രോണ്‍ ഭീതിയകന്നതായി ദക്ഷിണാഫ്രിക്ക.നവംബര്‍ മാസത്തില്‍ ആദ്യമായി ഒമിക്രോണ്‍ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. എന്നാല്‍ നാലാം തരംഗത്തിന്റെ ഭീതിയകന്നുവെന്നും കോവിഡ് കേസുകളില്‍ 40 ശതമാനം കുറവ് വന്നതായും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.ഒമിക്രോൺ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡിന്റെ ഒമിക്രോൺ വകഭേദം കോവിഡ്​ സുനാമിക്ക്​ കാരണമാകുമെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ അറിയിപ്പ്​. ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ​കോവിഡ്​ ബാധിച്ച്​ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം എല്ലാ പ്രവിശ്യകളിലും കുറയുകയാണ്​. ​ഡിസംബർ 25ന്​ അവസാനിച്ച ആഴ്ചയിൽ ദക്ഷിണാഫ്രിക്കയിലെ കോവിഡ്​ രോഗികളുടെ എണ്ണം 89,781 ആയിരുന്നു. ഒരാഴ്ച മുമ്പ്​ രോഗികളുടെ എണ്ണം 127,753 ആയിരുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നതും മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയെങ്കിലും രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതായാണ് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് രോഗമുക്തരായവര്‍ക്കും ഒമിക്രോണ്‍ വരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
eng­lish summary;40 per cent drop in covid cas­es in South Africa
you may also like this video;

Exit mobile version