Site iconSite icon Janayugom Online

400 കോടിയുടെ ബാങ്ക് തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസ്റ്റില്‍

400 കോടി രൂപയുടെ വായ്പ തട്ടിപ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ചീഫ് മാനേജർ അറസ്റ്റിൽ. പിഎൻബിയുടെ ഗ്രേറ്റര്‍ നോയിഡ ശാഖയിലെ ചീഫ് മാനേജറായ ഉത്കർഷ് കുമാറാണ് അറസ്റ്റിലായത്.

കേസില്‍ മുഖ്യപ്രതി ലക്ഷ്യതൻവറുമായി ചേര്‍ന്നാണ് വായ്പ തട്ടിപ്പ് നടത്തിയതെന്ന് ഗാസിയാബാദ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് പണംതട്ടിയത്. ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ രാംനാഥ് മിശ്ര, മാനേജർ പ്രിയദർശനി എന്നിവരെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൻവറിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളും കുമാറിനെതിരെ 12 കേസുകളുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ തൻവറിന്റെ ഭാര്യ പ്രിയങ്ക തൻവറും മറ്റ് പ്രതികള്‍ക്കുമെതിരെ അന്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തൻവറിന്റെ സ്വത്തുക്കള്‍ നേരത്തെ തന്നെ ഗാസിയാബാദ് ഭരണകുടം കണ്ടുകെട്ടിയിരുന്നു.

Eng­lish Sum­ma­ry: 400 crore bank fraud: Bank man­ag­er arrested

You may like this video also

Exit mobile version