Site iconSite icon Janayugom Online

ഇന്ത്യക്കാരടക്കം 400 വിദേശികളെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാടുകടത്തി

ഈ വര്‍ഷം ഇതുവരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ 400 വിദേശികളെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാടുകടത്തി. ജനുവരി ഒന്നു മുതല്‍ മേയ് അവസാനം വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍നിന്നാണ് ഹഷീഷ് മയക്കുമരുന്ന് കൂടുതലായി കുവൈത്തിലെത്തിക്കുന്നത്.

കാപ്റ്റഗണ്‍ ഗുളിക ലബനാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായി വരുന്നത്. ട്രമഡോള്‍ ഗുളിക ഈജിപ്തില്‍നിന്നും ഷാബു ഫിലിപ്പീന്‍സില്‍നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുമാണ് കൂടുതലായി എത്തുന്നതെന്ന് അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം ചെറുക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളുടെ ഭാഗമായാണ് ഇത്രയും പേരെ നാടുകടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; 400 for­eign­ers, includ­ing Indi­ans, have been deported

You may also like this video;

Exit mobile version