Site iconSite icon Janayugom Online

400 കെവി വയനാട് കാസർകോട് ലൈൻ: നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

400 കെവി വയനാട്-കാസർകോട് പ്രസരണ ലൈൻ കടന്നു പോകുന്ന കണ്ണൂർ ജില്ലയിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. ടവർ‍‍ നിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നൽകും. ഭൂമിയുടെ കുറഞ്ഞ ന്യായവില സെന്റിന് 7,000 രൂപയായി നിശ്ചയിച്ചു. 

മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് ജില്ലാ കളക്ടർ നിശ്ചയിക്കുന്ന നിരക്കിൽ നഷ്ടപരിഹാരം നൽകും. കൂടാതെ ലൈനിനു താഴെ വരുന്ന വീടുകൾക്ക് രണ്ട് ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നൽകാനും ജനപ്രതിനിധികളുമായും കർമ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായി. 

ലൈൻ യാഥാർത്ഥ്യമാകുന്നതോടെ വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും സാധിക്കും. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കണ്ണൂർ ജില്ലാ കളക്ടർ അരുൺ‍ കെ വിജയൻ, വൈദ്യുതി ബോർഡ് ചെയർമാൻ‍ ആന്റ് മാനേജിങ് ഡയറക്ടർ മിർ മുഹമ്മദ് അലി, കെഎസ്ഇബിഎൽ ഡയറക്ടർമാരായ ബിജു ആർ, ശിവദാസ് എസ്, ചീഫ് എൻജിനീയർ‍ ഷീബ കെ എസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

Exit mobile version