Site iconSite icon Janayugom Online

ഇറ്റലിയില്‍ കുടിയേറ്റ ബോട്ട് മുങ്ങി 41 മരണം

boatboat

മധ്യ മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 41 മരണം. മൂന്ന് കുട്ടികളടക്കം 45 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് പുറപ്പെട്ട ബോട്ട് ഏതാനും മണിക്കൂറിനുള്ളില്‍ മുങ്ങുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രകാരം, ഈ വർഷത്തിന്റെ തുടക്കം മുതൽ, യൂറോപ്യൻ തീരങ്ങളിൽ എത്താൻ ശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയനിൽ 2,387 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: 41 dead after migrant boat sinks in Italy

You may also like this video

Exit mobile version