ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനുമായുള്ള നാലാം പോരാട്ടം സമനിലയില്‍. 42 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും പോയിന്റ് നില 2–2 ആയി.
കറുത്ത കരുക്കളുമായാണ് ഗുകേഷ് ഇറങ്ങിയത്. അഞ്ചാം ഗെയിമിൽ ഇന്ത്യൻ താരം വെള്ളക്കരുക്കളുമായാണ് പോരാട്ടത്തിനിറങ്ങുക. അഞ്ചാം ഗെയിം ഇരുവര്‍ക്കും നിര്‍ണായകമാകും. പതിനാല് പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ആദ്യ ഗെയിമില്‍ ഡിങ് ലിറന്‍ വിജയം നേടി. രണ്ടാം ഗെയിം സമനിലയിലായി. മൂന്നാം ഗെയിമില്‍ ഗുകേഷ് വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു.