Thursday
14 Nov 2019

Other Sports

മധ്യപ്രദേശില്‍ റോഡപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു

ഹൊഷങ്കാബാദ്: ധ്യാന്‍ ചന്ദ് ട്രോഫി മത്സരത്തിന് പോയ നാല് ഹോക്കി താരങ്ങള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേര്‌റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ഏഴ് മണിയോടെ റയ്‌സല്‍പൂര്‍ ഗ്രാമത്തിലെ ദേശീയ പാത 69ലായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്ന...

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

ഉലന്‍ ഉദേ: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 41ന് തോല്‍പ്പിച്ചാണ് മഞ്ജു യോഗ്യത നേടിയത്. 4-1 ആണ് സ്‌കോര്‍. മഞ്ജുവിന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. ഞായറാഴ്ചയാണ് ഫൈനല്‍. പതിനെട്ടു വര്‍ഷത്തിനുശേഷം...

സീനിയർ റസ്ലിങ് ചാമ്പ്യൻഷിപ്പ് തൃശൂരിൽ

തൃശൂർ: കേരള സംസ്ഥാന സീനിയർ റസ്ലിങ് ചാമ്പ്യൻഷിപ്പ് ഈ മാസം 9, 10 തിയതികളിൽ വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ റസ്ലിങ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ...

കൊറിയ ഓപ്പണിലും സിന്ധുവിന് തിരിച്ചടി; ആദ്യ റൗണ്ടിൽ പുറത്ത്

സോൾ: കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയം. മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടം 56 മിനിറ്റില്‍ അവസാനിച്ചു....

വനിത സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ നിന്ന് പി വി സിന്ധു പുറത്തായി

ചൈന ഓപ്പണ്‍ വനിത സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ താരം പി വി സിന്ധു പുറത്തായി. ഇന്ത്യയുടെ വനിത വിഭാഗത്തിലെ പ്രതീക്ഷ ഇതോടെ അവസാനിച്ചു. തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. മൂന്ന് സീറ്റുകള്‍ നീണ്ടുനിന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട്...

കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മലയാളി

കൊച്ചി: കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ജൂനിയര്‍ ജൂഡോ ടീമില്‍ മലയാളി സാനിധൃം. ടീമിന്‍റെ പരിശീലകനായി തെരഞ്ഞെടുത്തിരിക്കുന്നത്  മലയാളിയായ ശരത് ചന്ദ്രനെയാണ്. ഇംഗ്ലണ്ടില്‍ വച്ച് സെപ്റ്റംബര്‍ 25 മുതല്‍ 30 വരെയാണ് കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കേരള സ്‌റ്റേറ്റ്...

ദേശീയ കായിക ദിനം: പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യും. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഗുസ്തിതാരം ബജ്‌റംഗ് പൂനിയയും പാരാ അത്‌ലറ്റ് ദീപാ മാലിക്കും ഏറ്റുവാങ്ങും. രണ്ട് മലയാളികള്‍ക്കും ഇന്ന് കായികപുരസ്‌കാരം സമ്മാനിക്കും. മുഹമ്മദ് അനസ്,...

പി വി സിന്ധുവിന് കിരീടം

(സ്വിറ്റ്സര്‍ലന്‍ഡ്) ബാസല്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണ്ണം.  ജപ്പാന്റെ നൊസോമി ഒകുഹാരക്കെതിരെയാണ് സിന്ധു മികച്ച നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. വിജയം അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു...

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ

ന്യൂഡല്‍ഹി: കായിക ലോകത്തെ സംഭാവനകള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കി വരുന്ന പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിന് മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിനെ അര്‍ജുനാ അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. സ്വപ്‌ന...

കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ആവേശം പകര്‍ന്ന് നീരജ് മാധവും

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനെ ആവേശത്തിലാഴ്ത്തി യുവസിനിമാ താരം നീരജ് മാധവ് പുലിക്കയത്തെത്തി. അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന രണ്ടാം ദിവസത്തെ മുഖ്യാതിഥിയായാണ് ഉച്ചക്ക് ഒന്നരയോടെ താരം മത്സരങ്ങള്‍ നടക്കുന്ന പുലിക്കയം പുഴയോരത്തെത്തിയത്. നമ്മുടെ നാട്ടില്‍ ഇത്തരത്തിലൊരു ഒരു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നുവെന്നത് ഏറെ...