Site iconSite icon Janayugom Online

തദ്ദേശ സ്ഥാപനങ്ങൾക്ക് 421 കോടി കൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ (ജനറൽ പർപ്പസ് ഫണ്ട്) രണ്ടു ഗഡു കൂടി അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായാണ് 421 കോടി അനുവദിച്ചത്. 

ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടി കോടി ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20, ജില്ലാ പഞ്ചായത്തുകൾക്ക് 14, മുൻസിപ്പാലിറ്റികൾക്ക് 52, കോർപറേഷനുകൾക്ക് 36 കോടി വീതമാണ് ലഭിക്കുക. കഴിഞ്ഞ മേയിൽ 211 കോടി അനുവദിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ 3,718 കോടി രൂപ നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റുകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ് ഫണ്ടും ഇതിൽപ്പെടുന്നു. 

Eng­lish Summary:421 crores have been allo­cat­ed to local bodies
You may also like this video

Exit mobile version