Site iconSite icon Janayugom Online

കടലിലകപ്പെട്ട 43 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊയിലാണ്ടിയിൽ നിന്നും ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ട് വള്ളങ്ങൾ കടലില്‍ യന്ത്രത്തകരാറിലായി. ശക്തമായ കാറ്റിലും തിരമാലയിലും അകപ്പെട്ട 43 മത്സ്യത്തൊഴിലാളികളെ മറൈയ്ൻ എൻഫോഴ്സ് ടീം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചക്ക് കൊയിലാണ്ടിയിൽ നിന്നും അഞ്ച് നോട്ടിക്കൽ അകലത്തിലും ബേപ്പൂരിൽ നിന്ന് നാല് നോട്ടിക്കൽ അകലത്തിലുമായി മത്സ്യത്തൊഴിലാളികൾ പോയ വള്ളങ്ങൾ കടലിൽ കുടുങ്ങിയതായി ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. 

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ‘പുളിയന്റെ ചുവട്ടിൽ’ എന്ന വള്ളവും ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്റൂക്ക്’ എന്ന ഇൻബോർഡ് വള്ളവുമാണ് എഞ്ചിൻ തകരാറിലായത്. മബ്റൂക്കിലെ 41 മത്സ്യത്തൊഴിലാളികളെ ബേപ്പൂർ ഹാർബറിലും പുളിയന്റെ ചുവട്ടിൽ വള്ളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിലുമാണ് എത്തിച്ചത്. മറൈൻ എൻഫോഴ്സ്മെന്റ് ഹെഡ് ഗാർഡ് ഷാജി, കോസ്റ്റൽ പൊലീസിലെ ജിമേഷ്, ഫൈറൂസ്, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ നിധീഷ്, സുമേഷ്, ബിലാൽ, വിഘ്നേഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Eng­lish Sum­ma­ry: 43 fish­er­men who fell into the sea were rescued

You may also like this video

Exit mobile version