Site iconSite icon Janayugom Online

ആലുവയിൽ നിന്ന് 47.98 ഗ്രാം എംഡിഎംഎ പിടികൂടി

ആലുവയിൽ നിന്നും എംഡിഎംഎ പിടികൂടി. ഓച്ചൻതുരുത്ത് സ്വദേശി ഷാജിയാണ് എംഡിഎംഎയുമായി പൊലീസ് പിടിയിലായത്. ഷാജിയിൽ നിന്നും 47.98 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കളമശ്ശേരി പോളിടെക്നിക്ക് കേസുമായി ബനധപ്പെട്ട പ്രതികളിൽ നിന്നുള്ള സൂചനകൾ വച്ചാണ് ഇയാളെ പിടി കൂടിയത്.

അതേസമയം, എംഡിഎംഎയുമായി പിടിയിലായ മലപ്പുറം സ്വദേശിയുടെ വീടും സ്ഥലവും സ്കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ, ലഹരി മാഫിയക്കെതിരായ ശക്തമായ സന്ദേശമാണ് നൽകുന്നത്.

ഫെബ്രുവരി 16നാണ് 750 ഗ്രാം എം ഡി എം എയുമായി സിറാജ് പിടിയിലായത്. ഈ കേസിലാണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ സ്വത്ത് കണ്ടുകെട്ടൽ നടപടി. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ജിതേഷ് നൽകിയ റിപ്പോർട്ട് അനുസരിച്ച്‌ ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്‌സ് & ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടിയത്.

Exit mobile version