Site icon Janayugom Online

ദുരന്തഭൂമിയിലും ചോരകുടിച്ച്: അതിജീവിച്ചവരെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്ത 48 പേര്‍ അറസ്റ്റില്‍

turkey

തുർക്കിയിലെ ഭൂചലനത്തിനുപിന്നാലെ ദുരന്തഭൂമിയില്‍ നിരാലംബരായി കഴിയുന്ന ജനതയെ വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്ത 48 പേര്‍ അറസ്റ്റിലായി. തുര്‍ക്കിയിലെ എട്ടോളം പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. തെക്കൻ ഹതായ് പ്രവിശ്യയിൽ കവർച്ച നടത്തിയതിന് 42 പ്രതികളെ പിടികൂടിയതായും ഗാസിയാൻടെപ്പിൽ ടെലിഫോൺ വഴി ദുരിത ബാധിതരെ കബളിപ്പിച്ചതിന് ആറ് പേരെയും അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് 28000 പേരാണ് കൊല്ലപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ തെക്കുകിഴക്കൻ തുർക്കിയിലെ 10 പ്രവിശ്യകളിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ദുരിത ബാധിതരെ കൊള്ളയടിക്കുന്നവരെ അധികദിവസം തടങ്കലില്‍ വയ്ക്കാന്‍ കഴിയും. ഇവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: 48 peo­ple arrest­ed for cheat­ing and rob­bing dis­as­ter survivors

You may also like this video

Exit mobile version