Site icon Janayugom Online

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രെെവർ ഉള്‍പ്പെടെ 48 പേർക്ക് പരുക്ക്

പട്ടാമ്പി-പാലക്കാട് സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് ബസ് ഡ്രെെവർമാർ ഉള്‍പ്പെടെ 48 പേർക്ക് പരുക്കേറ്റു. കൂനത്തറക്കടുത്ത് ആശാദീപം ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ രാവിലെ പത്തേകാലോടെയാണ് അപകടം . അപകടത്തിൽ ഇരു ബസുകളുടേയും മുൻഭാഗം പൂര്‍ണമായും തകർന്നു. ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന രാജപ്രഭ ബസും ഒറ്റപ്പാലത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന ചിറയത്ത് ബസുമാണ് കൂട്ടിയിടിച്ചത്. മുന്നിലുളള ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം. പരുക്കേറ്റവർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ഡ്രൈവർമാരായ ചേലക്കര സ്വദേശി മുഹമ്മദ് ഷെരീഫ് (42), ചാലിശ്ശേരി സ്വദേശി രതിഷ് (42), സിവിൽ സപ്ലൈസ് കോർപറേഷൻ ഒറ്റപ്പാലം ഓഫിസിലെ ജീവനക്കാരി കുളപ്പുള്ളി സ്വദേശി സബിത (38), ആമിന വാണിയംകുളം (72 ), സത്യവതി വാടാനാംകുറുശ്ശി (73), മൊയ്തിൻ ഒറ്റപ്പാലം (53), ശ്രീധരൻ ചെർപ്പുളശ്ശേരി (70), രാമചന്ദ്രൻ (55), ബേബി റിതം കണ്ണിയംമ്പുറം (8), ജാസിം മുഹമദ് (17), സനൽ (24), രാമനുണ്ണി (54), പ്രശാന്ത് (30), ഭവ്യ (20), പ്രദിപ്(29), സുമന (30), ചിത്ര രാജൻ (37), ജയകൃഷ്ണൻ (50), അറുമുഖൻ പിലത്തറ (61), കിരൺദാസ് ( 19 ), പ്രേമ (54), മുഹമ്മദ് നൗഷാദ് (44) എന്നിവർ ഉൾപ്പെടെ 48 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പി മമ്മിക്കുട്ടി എം എൽ എ, ഷൊർണൂർ നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ് എന്നിവർ സന്ദർശിച്ചു.

eng­lish summary;48 peo­ple includ­ing dri­vers injured in col­li­sion between pri­vate buses
you may also like this video;

Exit mobile version