ഫുട്ബോള്‍ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കും. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയത് 13 ടീമുകള്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ യോഗ്യത പോരാട്ടമില്ലാതെ തന്നെ അമേരിക്ക, കാനഡ, മെക്സിക്കൊ യോഗ്യത നേടിയിട്ടുണ്ട്. ഇതുകൂടാതെ 10 ടീമുകളാണ് ഇപ്പോള്‍ ലോകകപ്പ് യോഗ്യത നേടിയവര്‍.
ലോകകപ്പിന് ചരിത്രത്തിലാദ്യമായി 48 ടീമുകള്‍; ഇതുവരെ യോഗ്യത നേടിയവര്‍ 13

