Site iconSite icon Janayugom Online

പൂനെ തലേഗാവിൽ നടപ്പാലം തകർന്ന് 5 മരണം; നിരവധി പേരെ കാണാതായി

പൂനെയിലെ തലേഗാവിൽ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള പഴയ നടപ്പാലം തകർന്നു വീണ് അഞ്ച് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി സഞ്ചാരികൾ നദിയിൽ വീണു. വിവരമറിഞ്ഞയുടൻ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ ആറു പേരെയാണ് നദിയിൽ നിന്ന് രക്ഷപ്പെടുത്താനായത്. കുറച്ചുകാലമായി പാലം തകർന്ന നിലയിലായിരുന്നതിനാൽ വാഹനങ്ങൾക്ക് ഇതുവഴി പ്രവേശനം നിഷേധിച്ചിരുന്നു.

പൊതുവെ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന പ്രദേശമാണിത്. കനത്ത മഴ കാരണം നദിയിൽ ജലനിരപ്പ് ഉയർന്ന് കരകവിഞ്ഞൊഴുകുന്നത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ടായിരുന്നു. ഇത്തരത്തിൽ നദി കാണാൻ എത്തിയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർ പാലത്തിൽ നിൽക്കുമ്പോഴാണ് ഇത് തകർന്നു വീണത്. 15 മുതൽ 20 വരെയുള്ള ആളുകൾ നദിയിൽ വീണിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Exit mobile version