Site iconSite icon Janayugom Online

വട്ടമ്പലത്ത് ഗർഭിണികളായ 5 ആടുകളെ കടിച്ചു കൊന്നു; തെരുവ് നായയെന്ന് വനം വകുപ്പ്

കുമരംപുത്തൂർ വട്ടമ്പലത്ത് അജ്ഞാത ജീവി അഞ്ച് ആടുകളെ കടിച്ചു കൊന്നു. വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് ആടുകള്‍ ചത്തതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ തെരുവുനായ്ക്കളെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ ഗര്‍ഭിണികളായ 5 ആടുകളെയാണ് മൃഗം കിടിച്ചു കൊന്നത്. 

ബുധൻ രാത്രിയാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. ഒരു ആടിന്റെ തലയല്ലാത്ത ഭാഗമെല്ലാം തിന്നിട്ടുണ്ട്. ബാക്കിയുള്ളവയെ കടിച്ചു കൊലപ്പെടുത്തിയ നിലയിലാണ്. കുറുനരിയോ ചെന്നായയോ ആണ് ആടുകളെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേവസ്യാച്ചന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.ആടുകളെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

Exit mobile version