Site iconSite icon Janayugom Online

കാ​ൽ​ കോ​ടി രൂ​പ വി​ല​യുള്ള ​50 ചാക്ക് നിരോധിത പുകയില ഉൽപന്നം പിടികൂടി

ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച കാ​ൽ കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​ര​വി​പു​രം വ​ഞ്ചി ഗോ​ളി​ന് സ​മീ​പം കൈ​ര​ളി ഫു​ഡ്സ് എ​ന്ന ക​ട​യി​ൽ നി​ന്നാ​ണ് 50 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പൊ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട കടയുടമയ്ക്കായി പൊലീസ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തിന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്തത്.

Exit mobile version