Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 50 കോടിയുടെ ധനസഹായം

സംസ്ഥാനത്ത് അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ദിനങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട സമുദ്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 2022 ഏപ്രില്‍, മേയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 45 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്.

ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി,അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കുക. ഇതിനു മുമ്പ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: 50 crore finan­cial assis­tance to fish­er­men families
You may also like this video

Exit mobile version