Site iconSite icon Janayugom Online

50 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു

2022–23 വര്‍ഷത്തില്‍ 50 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍. ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. 

2020 മുതല്‍ കേന്ദ്ര‑സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങള്‍ നല്‍‍കാനാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2020, 21, 23 വര്‍ഷങ്ങളില്‍ യഥാക്രമം 59, 42, 50 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇക്കാലഘട്ടത്തില്‍ 21 ഡാറ്റ ചോര്‍ച്ചയുണ്ടായതായും മന്ത്രി രേഖാമൂലം അറിയിച്ചു. 

ഈ വര്‍ഷങ്ങളില്‍ യഥാക്രമം 2,83,581, 4,32,057, 3,24,620 സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടഞ്ഞതായി സിഇആർടി-ഇൻ അറിയിച്ചു. സൈബര്‍ ആക്രമണം നേരിട്ട സ്ഥാപനങ്ങള്‍ സേവനദാതാക്കൾ തുടങ്ങിയവരുമായി സിഇആർടി-ഇൻ കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 50 gov­ern­ment web­sites hacked

You may also like this video

Exit mobile version