Site iconSite icon Janayugom Online

പാകിസ്ഥാനില്‍ 50 മന്ത്രിമാരെ കാണാനില്ല

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം നടക്കാനിരിക്കെ ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ- ഇന്‍സാഫിലെ 50 മന്ത്രിമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഫെഡറൽ, പ്രവിശ്യാ മന്ത്രിമാരിൽ 50 പേരെ പൊതുപരിപാടികളിലൊന്നും കാണുന്നില്ലെന്ന് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 25 പേര്‍ ഫെഡറല്‍, പ്രവിശ്യാ ഉപദേശകരും ബാക്കിയുള്ളവര്‍ പാക് സര്‍ക്കാരിലെ മന്ത്രിമാരുമാണ്. അതേസമയം പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിടാനുറച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നയിക്കുന്ന വന്‍ റാലി ഇന്ന് ഇസ്ലാമാബാദിൽ നടക്കും. 

Eng­lish Summary:50 min­is­ters miss­ing in Pakistan
You may also like this video

Exit mobile version