Site iconSite icon Janayugom Online

തെഹരീക് ഇ ഇന്‍സാഫിന്റെ 50 മന്ത്രിമാരെ കാണാതായെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ വരുമെന്നിരിക്കെ, ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ 50 മന്ത്രിമാരെ ‘കാണാതായെന്ന്’ റിപ്പോര്‍ട്ട്. ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകളിലെ 50 മന്ത്രിമാരാണ് ‘അപ്രത്യക്ഷ’രായതെന്ന് ‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ നയങ്ങളെ എതിര്‍ത്തിരുന്നവരാണ് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷരായ പ്രമുഖര്‍. ഇമ്രാനെ അനുകൂലിക്കുന്ന വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷി, ഊര്‍ജമന്ത്രി ഹമദ് അസര്‍, പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്ക്, ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് തുടങ്ങിയവര്‍ പൊതുരംഗത്ത് സജീവമാണ്.

പാക് ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളില്‍ അവിശ്വാസം ജയിക്കാന്‍ ഇമ്രാന് 172 വോട്ടാണ് വേണ്ടത്. ഭരണസഖ്യത്തിന് 179 അംഗങ്ങള്‍. ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷി എംക്യുഎം നേതാക്കളുമായി ഇമ്രാന്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Eng­lish sum­ma­ry; 50 Tehreek-e-Insaf min­is­ters missing

You may also like this video;

Exit mobile version