Site iconSite icon Janayugom Online

മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ചു, 50 കാരന്‍ ഐസിയുവില്‍

മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച 50 വയസുകാരൻ ഗുരുതരാവസ്ഥയില്‍. തൃശ്ശൂർ നടത്തറയിലാണ് സംഭവം. സുഹൃത്തിന്റെ വീടിനു സമീപം കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം രാത്രിയായതിനാല്‍ മ​ദ്യമാണെന്ന് തെറ്റിധരിച്ച് കുടിക്കുകയായിരുന്നു. 

കളനാശിനിയാണെന്ന് മനസിലായതോടെ മറ്റൊരു സുഹ‍ൃത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ചികിത്സ നൽകിയത് ഫലപ്രദമാകാത്തതിനാൽ എറണാകുളത്തെ സ്വകാര്യ മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.

Exit mobile version