Site icon Janayugom Online

ഗുജറാത്തില്‍ 500 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

ഗുജറാത്ത് തീരം വഴി വീണ്ടും വന്‍ലഹരിക്കടത്ത്. മുന്ദ്രാതീരം വഴി കടത്തിയ 56കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് 500 കോടിയിലേറെ രൂപ വിലമതിക്കും. രഹസ്യവിവരത്തെ തുടര്‍ന്നാണ് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് വിദേശത്തു നിന്നും മുന്ദ്ര തുറമുഖത്തെത്തിയ കണ്ടെയ്നറില്‍ ഡിആര്‍ഐ പരിശോധന നടത്തിയത്. കണ്ടെയ്നറിലെ ചരക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തിയത്. 

കാണ്ട്‌ല തുറമുഖത്തെ കണ്ടെയ്നര്‍ സ്റ്റേഷനില്‍ നിന്നും 1,300 കോടി വിലമതിക്കുന്ന 260 കിലോ ഹെറോയ്ന്‍ പിടിച്ചെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുന്ദ്രയില്‍ രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 21,000 കോടി വിലവരുന്ന 3000 കിലോ ഹെറോയിനാണ് അന്ന് ഡിആര്‍ഐ പിടിച്ചെടുത്തത്. ഒരുവര്‍ഷത്തിനിടെ 25000 കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. 

Eng­lish Summary:500 crore worth of cocaine seized in Gujarat
You may also like this video

Exit mobile version