Site iconSite icon Janayugom Online

കുടിവെള്ള വിതരണത്തിന് 521 കോടിയുടെ ഭരണാനുമതി: മന്ത്രി റോഷി അഗസ്റ്റിന്‍

നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളിലെ വിതരണ ശൃംഖല കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ 521.20 കോടി രൂപയുടെ ഭരണാനുമതി മന്ത്രിസഭാ യോഗം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ കുടിവെള്ള വിതരണ പദ്ധതികള്‍ക്കുള്ള തുകയാണ് മന്ത്രിസഭാ യോഗത്തില്‍ ഭരണാനുമതി നല്‍കിയത്.

കൊയിലാണ്ടി മുനിസിപ്പാലിറ്റി, തൊടുപുഴ മുനിസിപ്പാലിറ്റി, താനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ 10 പദ്ധതികളാണ് തയാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്.

Eng­lish sum­ma­ry; 521 crore for drink­ing water sup­ply: Roshi Augustine

You may also like this video;

Exit mobile version