Site icon Janayugom Online

റീബില്‍ഡ് കേരള പദ്ധതിയിൽ 5271.88 കോടിയു‌‌ടെ പദ്ധതികൾ ‌‌‌ടെണ്ടര്‍ ചെയ്തു

റീബില്‍ഡ് കേരള പദ്ധതിയിൽ 5271.88 കോടിയു‌‌ടെ പദ്ധതികൾ ‌‌‌ടെണ്ടര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതുവരെ 658.9കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 12 വകുപ്പുകളിലായി 7797.14കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ചീഫ് സെക്ര‌‌ട്ടറി അധ്യക്ഷനായ ആർകെഐ ഉന്നതാധികാര സമിതി പദ്ധതികളു‌ടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നുണ്ട്.

സിഇഒയുടെ നേതൃത്വത്തിൽ സെക്രട്ടറിതല യോഗം ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചു. പ്രളയമേഖലയിലെ ഡാമുകൾ,കനാലുകൾ,നദീതടങ്ങൾ,പുഴകൾ,റെഗുലേറ്റര്‍ കം ബ്രിഡ്ജുകൾ എന്നിവയ‌ുടെ നവീകരണത്തിനും തകരാർ പരിഹരിക്കുന്നതിനുമായി ജലസേചന വകുപ്പ് മുഖേന 114.22 കോടി രൂപയുടെ 99 പദ്ധതികളാണ് ന‌ടപ്പിലാക്കുന്നത്. കുട്ടനാാട് പ്രദേശത്തെ പ്രളാഘാതം കുറയ്ക്കുന്നതിനായി റൂം ഫോർ റിവർ പദ്ധതിയുടെ പ്രോജക്ട് റിപ്പോ‍ർട്ട് നൽകുന്നതിനായി 4.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY: 5271.88 crore projects were ten­dered under Rebuild Ker­ala project
YOU MAY ALSO LIKE THIS VIDEO

Exit mobile version