Site iconSite icon Janayugom Online

ലിബിയൻ തീരത്ത് കുടിയേറ്റ ബോട്ട് മറിഞ്ഞ് 53 മരണം

ലിബിയൻ തീരത്ത് മെഡിറ്ററേനിയൻ കടലിൽ കുടിയേറ്റ ബോട്ട് മറിഞ്ഞ് 53 പേര്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. സുവാരയ്ക്ക് വടക്ക് ഭാഗത്തായാണ് ബോട്ട് മറിഞ്ഞത്. രക്ഷപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വഹിച്ചുകൊണ്ട് അഞ്ചിനാണ് ലിബിയയിലെ അൽ‑സാവിയയിൽ നിന്ന് ബോട്ട് പുറപ്പെട്ടത്. ഏകദേശം ആറ് മണിക്കൂറിന് ശേഷം ബോട്ട് അപകടത്തില്‍പ്പെട്ടു. 2014 ന്റെ തുടക്കത്തിനും 2025 അവസാനത്തിനും ഇടയിൽ, മെഡിറ്ററേനിയനിൽ 33,000 ത്തിലധികം കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ഐ‌ഒ‌എം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം 1,873 പേര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തു. 

Exit mobile version