Site iconSite icon Janayugom Online

53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

സംസ്ഥാനത്തെ 53 സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ സ്കൂള്‍ കെട്ടിടങ്ങള്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചൽ ജിവിഎച്ച്എസ് എസിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുക.

90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു. മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ട്, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ടുകൾ വിനിയോഗിച്ച് 37 സ്‌കൂൾ കെട്ടിടങ്ങൾ 40 കോടി രൂപ ചെലവിൽ നിർമ്മിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കെട്ടിടത്തിന്റെ താക്കോൽ മുഖ്യമന്ത്രി അരുവിക്കര എംഎൽഎ അഡ്വ. ജി സ്റ്റീഫന് കൈമാറും. മന്ത്രിമാരായ അഡ്വ. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ ആന്റണി രാജു, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, കെ രാധാകൃഷ്ണൻ, വീണാജോർജ്ജ്, ജെ ചിഞ്ചുറാണി, അടൂർ പ്രകാശ് എംപി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവർ സംബന്ധിക്കും.

eng­lish summary;53 gov­ern­ment school build­ings to be inau­gu­rat­ed tomorrow

you may also like this video ;

Exit mobile version