Site icon Janayugom Online

54 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ വിലക്ക്

രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്പനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നടപടി.

ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ ആപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കരുതെന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫൊര്‍മഷന്‍ ടെക്‌നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.

eng­lish summary;54 Chi­nese apps banned in India

you may also like this video;

Exit mobile version