Site iconSite icon Janayugom Online

നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 54 ഇന്ത്യാക്കാരെ നാടുകടത്തി

നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 54 ഇന്ത്യാക്കാരെ നാടുകടത്തി.നാടുകടത്തപ്പെട്ടവരില്‍ 50ല്‍പ്പരം ഹരിയാന സ്വദേശികളാണ്.ഇവര്‍ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി കര്‍ണാല്‍ പൊലീസ് അറിയിച്ചു.ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആരംഭിച്ച കടുത്ത നടപടികളുടെ ഭാഗമായാണ് നാടുകടത്തല്‍. 

ഡോങ്കി റൂട്ട് പാത വഴിയാണ് കുടിയേറ്റക്കാര്‍ യുഎസിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗം പുരുഷന്‍മാരും 24നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇവരില്‍ പലരും 35 മുതല്‍ 57 ലക്ഷം രൂപ വരെ നല്‍കി ഏജന്റുമാര്‍ വഴിയാണ് യു.എസിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍.നിയമനടപടികള്‍ക്ക് ശേഷം ഇവരെ വീടുകളിലേക്ക് വിട്ടെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല ഒരു ഏജന്റിനെക്കുറിച്ചും പരാതി ലഭിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും കര്‍ണാല്‍ ഡിഎസ്പി താക്കീത് നല്‍കി.

Exit mobile version