Site iconSite icon Janayugom Online

രാജ്യത്ത് 55% പേര്‍ അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നവര്‍

രാജ്യത്ത് 55% ആളുകളും അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. പട്ടികയില്‍ ഡൽഹിയാണ് മുന്നിൽ. ദക്ഷിണേന്ത്യക്കാര്‍ പൊതുവേ സംയമനം പാലിക്കുന്നവരാണെന്നും ‘ഗാലി ബന്ദ് ഘർ അഭിയാൻ’ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാമൂഹിക പ്രവർത്തകനും പ്രൊഫസറുമായ സുനിൽ ജ​ഗ്‍ലാൻ നേതൃത്വം നൽകുന്ന കാമ്പയിനാണ് ‘ഗാലി ബന്ദ് ഘർ അഭിയാൻ’. 70,000ത്തിലധികം പേരാണ് സർവേയിൽ പങ്കെടുത്തത്.

പുരുഷന്മാരാണ് അസഭ്യ വാക്കുകൾ കൂടുതലായി പറയുന്നതെങ്കിലും 30% സ്ത്രീകളും പതിവായി അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് സർവേ കണ്ടെത്തി. ഡൽഹിയിൽ 80% ആണ് ഇത്തരത്തിലുള്ള പദപ്രയോ​ഗങ്ങളും അധിക്ഷേപങ്ങളുമെങ്കിൽ തൊട്ടുപിന്നാലെ പഞ്ചാബ് 78%, ഉത്തർപ്രദേശ് 74%, ബിഹാർ 74%, രാജസ്ഥാൻ 68%, ഹരിയാന 62%, മഹാരാഷ്ട്ര 58%, ​ഗുജറാത്ത് 55%, മധ്യപ്രദേശ് 48%, ഉത്തരാഖണ്ഡ് 45 % എന്നിങ്ങനെയാണ് പട്ടിക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ അസഭ്യ വാക്കുകളുടെ ഉപയോഗം താരതമ്യേന കുറവാണെന്നും സര്‍വേ പറയുന്നു. തെലങ്കാന 35%, ആന്ധ്രാപ്രദേശ് 39%, കേരളം 42%, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ 44% എന്നിങ്ങനെ രേഖപ്പെടുത്തി. 

Exit mobile version