വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് എത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി. നാണയങ്ങളുള്ള വലിയ ബാഗുമായാണ് ഭർത്താവ് കോടതിയിലെത്തിയത്. ഇതിനെതിരെ ഭാര്യ കോടതിയിൽ വാദിച്ചപ്പോൾ നിയമപരമായി നിലനിൽക്കുന്ന നാണയങ്ങളാണ് താൻ നൽകിയതെന്നായിരുന്നും ഭർത്താവ് പറഞ്ഞു. എന്നാല്‍ ഇരു വാദങ്ങളും കേട്ടതിന് ശേഷം അടുത്ത ഹിയറിങ്ങിന് മുമ്പ് 55 ബാഗുകളിൽ 1000 രൂപയുടെ നാണയങ്ങൾ വെച്ച് ഭാര്യക്ക് നൽകാൻ കോടതി നിർദേശിച്ചു.
ദർശിത് സീമയെ 10 വർഷങ്ങൾക്ക് മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്തു. വിവാഹ മോചനം അനുവദിക്കുമ്പോൾ സീമക്ക് ജീവനാംശമായി ദർശിത് പ്രതിമാസം 5000 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ 11 മാസമായി ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകിയിരുന്നില്ല. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ജൂൺ 17നാണ് ദർശിതിനെ അറസ്റ്റ് ചെയ്തു. അന്നു തന്നെ സീമക്ക് കൊടുക്കാനുള്ള പണം ഇയാളുടെ ബന്ധുക്കൾ എത്തിച്ചുനൽകി. തുടർന്നാണ് കോടതിയിൽ നിന്നും ഇത്തരത്തിലുള്ള നിർദേശമുണ്ടായത്.
English Summary: 55,000 coins were given to his wife as alimony; Then got a job
You may also like this video