കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗൾഫിലേക്കു കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. രഹസ്യവിവരത്തെ തുടർന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച വിദേശ കറൻസി പിടികൂടിയത്. ഇന്നു പുലർച്ചെ 3.30ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദുബായിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരിൽനിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച വിദേശ കറൻസിപിടികൂടിയത്. കൊച്ചി വഴി ദുബായിലേക്കു പോകുവാൻ കർണാടകയിൽനിന്ന് എത്തിയവരാണ് പിടിയിലായത്. കർണാടക കേന്ദ്രമായി വിദേശ കറൻസി ഇടപാട് നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യൽ തുടരുന്നു.
English Summary: 57 lakh worth of foreign currency seized from Nedumbassery airport
You may like this video also
