Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 58 ശതമാനം ഇടിവ്

തോല്‍വികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വരുമാനത്തിലും വന്‍ ഇടിവ്. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനം 58 ശതമാനം ഇടിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം, കോണ്‍ഗ്രസിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 682.2 കോടി രൂപയില്‍ നിന്ന് 285.7 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ പാര്‍ട്ടിയുടെ ചെലവ് 998.15 കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 209 കോടി രൂപയായി കുറഞ്ഞു.

2018–19 വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വരുമാനം 918 കോടി രൂപയായിരുന്നു. ഇതിനു ശേഷം പാര്‍ട്ടിയുടെ വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും കൂപ്പണുകളിലൂടെയാണ്. ഇതില്‍ നിന്ന് 156.9 കോടി രൂപ ലഭിച്ചതായി പാര്‍ട്ടി അറിയിച്ചു. ഗ്രാന്റുകളിലൂടെയും സംഭാവനകളിലൂടെയും 95.4 കോടി രൂപയും അംഗത്വ ഫീസ് ഇനത്തില്‍ 20.7 കോടി രൂപയും ലഭിച്ചതായാണ് കണക്ക്.

Eng­lish Summary:58 per­cent decline in Con­gress revenue
You may also like this video

Exit mobile version