തൃശൂരില്‍ ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് 7 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്.
2017 നവംബർ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിൽ നിർത്തി പ്രതിയുടെ മകനോടൊപ്പം പുറത്ത് പോയ സമയത്തായിരുന്നു പീഡനം. തിരികെ വിദേശത്ത് എത്തിയ കുട്ടി സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ആണ് പീഡനവിവരം പുറത്തുപറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ – മെയിലൂടെ ഒല്ലൂര്‍ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ പൊലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂർവ്വമാണെന്നും യാതൊരു ദയയും അർഹിക്കാത്ത പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
English Summary: 58-year-old man sentenced to 7 years rigorous imprisonment in POCSO case
You may also like this video