Site iconSite icon Janayugom Online

പൊലീസ് പിടിച്ചെടുത്ത 581 കിലോ കഞ്ചാവ് അടിച്ച് കിറുങ്ങി എലികള്‍: തെളിയിക്കണമെന്ന് കോടതി

ratrat

പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലികള്‍ തിന്നതായി ഉത്തര്‍ പ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതേസമയം എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് തെളിയിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
മഥുര പൊലീസാണ് ഷേര്‍ഗഡ്, ഹൈവേ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ കഴിച്ചെന്ന റിപ്പോര്‍ട്ട് എന്‍ഡിപിഎസ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു കേസില്‍ കണ്ടെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായാണ് പൊലീസ് കോടതിയില്‍ ഈ വിചിത്രവാദം ഉന്നയിച്ചത്. ഏകദേശം 386 കിലോ കഞ്ചാവ് ഷെര്‍ഗഡ് പൊലീസ് സ്റ്റേഷനിലും 195 കിലോഗ്രാം ഹൈവേ പൊലീസ് സ്റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.

എലികള്‍ക്ക് പൊലീസിനെ പേടിയില്ലെന്നും എലിശല്യം പരിഹരിക്കുന്നതിന് പൊലീസുകാരെ വിദഗ്ധരായി കണക്കാക്കാനാവില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം രൂക്ഷമായി പ്രതികരിച്ച അഡീഷണല്‍ ജില്ലാ ജഡ്ജി നവംബര്‍ 26നകം റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിച്ചുപോയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: 581 kg of gan­ja seized was eat­en by rats, police said

You may also like this video

Exit mobile version