Site iconSite icon Janayugom Online

കെഎസ്ഡിപിയിൽ നിർമിക്കുന്നത് 59 ഇനം അവശ്യമരുന്നുകൾ

അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെട്ടവയില്‍ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ (കെഎസ്ഡിപി) ഉല്പാദിപ്പിക്കുന്നത് 59 ഇനം മരുന്നുകൾ. പുതിയതായി ഉടൻ ഏഴ് മരുന്നുകളുടെ ഉല്പാദനം കൂടി ആരംഭിക്കും. അടുത്ത മാർച്ചോടെ 40 മരുന്നുകൾ കൂടി നിർമ്മിക്കാനുള്ള തയാറെടുപ്പിലാണ് കെഎസ്ഡിപി. അസതൈപ്രിൻ, മെറോപെനാ, മോണ്ടിലൂക്കാസ്റ്റ്, ടെൽമിസാർട്ടെൻ, ട്രാനെക്സാമിക്, ആസിർ, അട്രോവസ്റ്ററിൻ, സെഫ്യൂ, റോക്സി എന്നിവയുടെ നിർമ്മാണമാണ് ഉടൻ ആരംഭിക്കുക.

ആറ് മാസത്തെ സ്ഥിരതാ പഠനത്തിന് ശേഷം ഡ്രഗ്സ് കൺട്രോളർക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും 40 മരുന്നുകളുടെ നിർമ്മാണം ആരംഭിക്കുവാൻ അനുമതി ലഭിക്കുക. സംസ്ഥാന സർക്കാർ അനുവദിച്ച 58 കോടി രൂപ ഉപയോഗിച്ചുള്ള മരുന്ന് നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യന്ത്രസാമഗ്രികള്‍ ഉൾപ്പടെ വാങ്ങി. മരുന്ന് നിർമ്മാണത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഡിപി എംഡി ഇ എ സുബ്രഹ്മണ്യം ജനയുഗത്തോട് പറഞ്ഞു.

ആറുമാസത്തെ നിരീക്ഷണ കാലയളവിന് ശേഷം മാത്രമാണ് കെഎസ്ഡിപി പുതിയ മരുന്നുകൾ നിർമ്മിക്കുന്നത്. മരുന്നുകൾ വേഗം നശിക്കാതിരിക്കാനായുള്ള അലുമിനിയം ഫോയിലുകൾ ഉൾപ്പെടെയുണ്ടാകും. അവശ്യമരുന്ന് പട്ടികയിൽപ്പെട്ട കൂടുതൽ ഇനം മരുന്നുകൾ കെഎസ്ഡിപി നിർമ്മിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ സഹായകരവുമാകും.

Eng­lish Sum­ma­ry: 59 types of essen­tial med­i­cines are man­u­fac­tured in KSDP
You may also like this video

 

Exit mobile version