Site icon Janayugom Online

വിമാനത്താവളങ്ങളില്‍ 5ജി: സര്‍വീസുകള്‍ വെട്ടിക്കുറച്ചു

യുഎസിൽ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. ജനുവരി 19 മുതൽ യുഎസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയർ ഇന്ത്യ ട്വീറ്റിൽ അറിയിച്ചു.
5ജി സേവനം നടപ്പാക്കുമ്പോൾ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്ന് യുഎസ് എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണു നടപടി. 

ഡൽഹി എയർപോർട്ടിൽ നിന്നും സാൻ ഫ്രാൻസിസ്‌കോ, ചിക്കാഗോ, ജോൺ എഫ് കെന്നഡി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും മുംബൈയിൽ നിന്ന് നെവാർക്കിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. മറ്റ് പല പ്രമുഖ അന്താരാഷ്ട്ര എയർലൈനുകളും യുഎസിലേക്കുള്ള വിമാനങ്ങൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

യുഎസ് സർക്കാർ നടപ്പാക്കുന്ന പുതിയ 5 ജി സേവനങ്ങൾ വിമാന സർവീസിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. റൺവേയുടെ അടുത്ത് 5ജി സംവിധാനങ്ങൾ സ്ഥാപിച്ചാൽ, 5ജി തരംഗങ്ങൾ വിമാനങ്ങളിലെ ആശയവിനിമയത്തിനു തടസമുണ്ടാക്കും. ടേക്ക് ഓഫ്, ലാൻഡിങ്, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ സുപ്രധാന സുരക്ഷാ കാര്യങ്ങളെ 5ജി ദോഷകരമായി ബാധിക്കാമെന്നും വിലയിരുത്തലുകളുണ്ട്.

ENGLISH SUMMARY:5G at air­ports: Ser­vices cut
You may also like this video

Exit mobile version