5ജി സേവനങ്ങള്‍ ഈ മാസം 22 മുതല്‍ തിരുവനന്തപുരത്തും ലഭ്യമാകും. അടുത്ത വർഷം ആരംഭത്തോടെ തൃശ്ശൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലേയ്ക്കും 5ജി വ്യാപിപ്പിക്കും. അടുത്ത വർഷം സംസ്ഥാനത്തിൽ എല്ലായിടങ്ങളിലും 5ജി സേവനം പൂർണമായി ലഭ്യമാക്കുമെന്നാണ് റിലയൻസ് ജിയോയുടെ വാഗ്ദാനം. സിം കാർഡുകളിൽ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ജിയോ ഒരുക്കിയിട്ടുള്ളത്. 2022 ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയായിരുന്നു.
കേരളത്തിലെ 5 ജി സേവനത്തിന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചിരുന്നു. ഓണ്‍ലൈനായായിരുന്നു 5 ജി സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യഘട്ട സേവനമാണ് കൊച്ചിയിലേത്. കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് ജിയോ 5 ജി സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് 5ജി ഊര്‍ജം പകരുമെന്നും റിലയന്‍സ് ഗ്രൂപ്പിന് എല്ലാ വിധ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: 5G service will be available in Thiruvananthapuram from 22nd
You may also like this video