Site icon Janayugom Online

5ജി സേവനങ്ങള്‍ ഇന്നുമുതല്‍

രാജ്യത്ത് 5ജി സേവനങ്ങള്‍ ഇന്നുമുതല്‍. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാന 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെല്ലായിടത്തും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പറഞ്ഞു.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളാണ് 5ജി ആദ്യം ലഭ്യമാക്കുക. നിലവിലുള്ള 4ജിയേക്കാള്‍ പത്ത് ഇരട്ടിയും 3ജിയേക്കാള്‍ 30 ഇരട്ടിയും വേഗം 5ജിയിലൂടെ ലഭിക്കും. ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഏഴ് ദിവസം നീണ്ടു നിന്ന 5ജി ലേലം അവസാനിച്ചത്. 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടിയുടെ വില്പനയാണ് ലേലത്തില്‍ നടന്നത്. മൊത്തം 51.2 ഗിഗാഹെര്‍ട്സ് സ്പെക്ട്രം വിറ്റഴിച്ചു.
Eng­lish Summary:5G ser­vices from today
You may also like this video;

Exit mobile version