സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് 5ജി ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്ട്രം ലേലത്തിന്റെ റോഡ്‌മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ രാജ്യത്തെ 5ജി സ്‌പെക്ട്രം ലേല തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ടെലികോം സേവന ദാതാക്കളെല്ലാം 5ജി ട്രയലുകളുമായി മുന്നോട്ട് പോകുകയാണ്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വിഐ എന്നീ കമ്പനികള്‍ എല്ലാം 5ജി ട്രയലുകള്‍ നടത്തുകയാണ്. മെട്രോകളടക്കം രാജ്യത്തെ 13 നഗരങ്ങളിലാണ് ഈ വര്‍ഷം 5ജി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
English Summary:5G spectrum auction: Center says roadmap ready
You may also like this video