Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ ആരോഗ്യയോജന വഴി 6.9 കോടി രൂപ ചെലവഴിച്ചത് ‘മരിച്ച’ 3400 പേര്‍ക്കുവേണ്ടി

പ്രധാനമന്ത്രിയുടെ ആരോഗ്യപദ്ധതികളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുകൂടി പുറത്ത്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ആരോഗ്യ ഇൻഷുറൻസ് വഴി രാജ്യത്ത് 6.9 കോടി രൂപയും ചെലവഴിച്ചത് ‘മരിച്ച’വര്‍ക്കുവേണ്ടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 

പദ്ധതിയുടെ ഓഡിറ്റിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. നേരത്തെ 3,446 രോഗികളുടെ ചികിത്സയ്ക്കായി 6.97 കോടി രൂപ നൽകിയതായി പ്രഖ്യാപിച്ചിരുന്നു. 

2018ലാണ് പദ്ധതി ആരംഭിച്ചത്. ആരോഗ്യ സംരക്ഷണം തേടുന്ന ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങളുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

Eng­lish Summary;6.9 crore rupees were spent through the Prime Min­is­ter’s Health Yojana for 3400 ‘dead’ people
You may also like this video

Exit mobile version