Site iconSite icon Janayugom Online

യുവതിയുടെ കിടക്കയില്‍ ആറടി വലിപ്പമുള്ള വിഷപാമ്പ്

തന്‍റെ കിടപ്പുമുറിയിലെ കിടക്കയില്‍ ആറടി വലിപ്പമുള്ള വിഷപാമ്പിനെ കണ്ടെത്തി യുവതി.അവര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് എത്തിയ പാമ്പ് പിടുത്തക്കാരനാണ് പിന്നീട് ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കിടപ്പുമുറിയിലെ ബെഡ് ഷീറ്റുകള്‍ മാറ്റുന്നതിനിടെ ബ്ലാങ്കറ്റിന് അടിയിലായി യുവതി പാമ്പിനെ കണ്ടത്. ആദ്യ കാഴ്ചയില്‍ പരിഭ്രാന്തയായെങ്കിലും ബുദ്ധിപൂര്‍വ്വം ഇവര്‍ പാമ്പിനെ മുറിക്ക് അകത്ത് തന്നെ കുടുക്കുകയായിരുന്നു. 

പാമ്പിന് മുറിക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്തവിധം അകത്താക്കി വാതിലടച്ചു, വാതിലിന്‍റെ താഴെയുള്ള വിടവുപോലും അടച്ചുവച്ചു. തുടര്‍ന്നാണ് പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചത്. തവിട്ട് നിറത്തിലുള്ളതായിരുന്നു പാമ്പ് 

ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിനു സമീപമുളള ക്വീന‍സ്ലാന്‍റിലെ ഗ്രാമപ്രദേശമായ മറൂണിലാണ് സംഭവം.പാമ്പ് പിടുത്തക്കാരനായ സക്കറി റിച്ചാര്‍ഡ്സിനെയാണ് യുവതി വിളിച്ചത് ഇയാള്‍ പാമ്പിനെപിടികൂടി അടുത്തുള്ള കാട്ടില്‍ വിട്ടു.ഈസ്റ്റ് ബ്രൗണ്‍ സ്നേക്ക് എന്ന പാമ്പിനെയാണ് യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയിരിക്കുന്നതെന്നും. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ രണ്ടാമതായി വിഷമുള്ള ഇനമാണിതെന്നും സക്കറി റിച്ചാര്‍ഡ്സ് അഭിപ്രായപ്പെട്ടു.

Eng­lish Summary:
6 feet ven­omous snake in bed of young woman

You may also like this video:

Exit mobile version