പഞ്ചാബിലെ ഹോഷിയാർപൂരിലെ ഗാദ്രിവാല ഗ്രാമത്തിൽ 300 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് ആറ് വയസുകാരന്‍ വീണു. സൈന്യത്തിന്റെ സഹായത്തോടികൂടി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കുഴൽക്കിണറിന്റെ അടുത്തായി തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷിക്കാനാണ് നീക്കം. ഇന്ന് രാവിലെയോടെയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീഴുന്നത്.
നിലവിൽ കുട്ടി കിണറിന്റെ 200 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ആരോഗ്യനില നിലനിർത്തുന്നതിനായി രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയിട്ടുണ്ട്.
English summary; 6‑year-old falls into 300-ft-deep borewell in Punjab, Army leading rescue
You may also like this video;