Site iconSite icon Janayugom Online

അമ്മക്കൊപ്പം സ്‌കൂള്‍ബസ് കാത്തുനിന്ന 6 വയസുകാരനെ തട്ടിക്കൊണ്ടുപോയി; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

രാവിലെ സ്‌കൂളില്‍ പോകാന്‍ അമ്മയ്‌ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയാര്‍ സിറ്റിയിലെ മൊറാല്‍ ഏരിയയിലായിരുന്നു സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. പഞ്ചസാര വ്യാപാരിയായ രാഹുല്‍ ഗുപ്ത എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്. 

ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ വീടിന് അടുത്ത് വാഹനം നിര്‍ത്തി. പിന്നിലിരുന്ന ഒരാള്‍ ഇറങ്ങിവന്ന് കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കുട്ടിയെ എടുത്ത് കൊണ്ടുപോവുകയായിരുന്നു. പരിസരത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവരെക്കുറിച്ചോ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുന്നതോ ആയ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 30,000 രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version