Site icon Janayugom Online

മധ്യപ്രദേശിലെ മദ്യനിര്‍മ്മാണ ഫാക്ടറില്‍ നിന്ന് 60 കുട്ടികളെ രക്ഷപ്പെടുത്തി

മധ്യപ്രദേശിലെ റയിസണ്‍ ജില്ലയിലെ മദ്യ നിർമ്മാണ ശാലയിൽ ജോലിക്ക് നിര്‍ത്തിയിരുന്ന 60 കുട്ടികളെ രക്ഷപ്പെടുത്തി. രാജ്യവ്യാപകമായി മദ്യ വിതരണം നടത്തുന്ന സോം ഡിസ്റ്റിലറീസിന്റെ നിര്‍മ്മാണ ശാലയില്‍ നിന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരില്‍ 19 പേര്‍ പെണ്‍കുട്ടികളാണ്. പരാതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ ബാലാവകാശ കമ്മിഷനും സന്നദ്ധ സംഘടനയായ ബച്പൻ ബച്ചാവോ ആന്തോളനും ചേർന്ന് നിര്‍മ്മാണശാലയില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

ഇവരുടെ കൈകള്‍ പൊള്ളിയും പലഭാഗങ്ങളെയും തൊലി അടര്‍ന്ന നിലയിലുമാണ്. കുട്ടികളെ കൊണ്ട് 12 മുതല്‍ 14 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ശനിയാഴ്ചയാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസ് എടുത്തു.ബിയർ, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം തുടങ്ങിയവ നിർമ്മിച്ച് രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന മദ്യക്കമ്പനിയാണ് സോം ഡിസ്റ്റിലറീസ്. വിഷയം വളരെ ഗൗരവമേറിയതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ജില്ലയിലെ മാൻഡിദീപ് ടൗണിലെ മൂന്ന് ഫാക്ടറികളിൽ നിന്നായി 36 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 

Eng­lish Summary:60 chil­dren res­cued from liquor fac­to­ry in Mad­hya Pradesh
You may also like this video

Exit mobile version