Site iconSite icon Janayugom Online

60 കോടിയുടെ തട്ടിപ്പ് നടത്തി; ക്രിപ്‌റ്റോകറൻസി കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

ക്രിപ്‌റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. സൈനിക ഉദ്യോഗസ്ഥനായ അശോകൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. 

2022ൽ കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ നടി തമന്നയും പ്രചാരണ പരിപാടികളിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.

Exit mobile version