Site icon Janayugom Online

യുപിയില്‍ 60 കിലോ നാരങ്ങ മോഷണം പോയി‍

രാജ്യത്തെ പച്ചക്കറി വിലക്കയറ്റത്തിനിടയില്‍ ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂരിലെ ഗോഡൗണിൽ നിന്ന് 60 കിലോ നാരങ്ങ മോഷണം പോയി. ഷാജഹാൻപൂരില്‍ ബഹാദുർഗഞ്ച് മൊഹല്ലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നാരങ്ങയാണ് മോഷ്ടിച്ചത്.

ചെറുനാരങ്ങയ്ക്ക് പുറമെ 40 കിലോ ഉള്ളി, 38 കിലോ വെളുത്തുള്ളി തുടങ്ങിയവയും മോഷ്ടാക്കൾ കൊണ്ടുപോയതായി പച്ചക്കറി വ്യാപാരിയായ മനോജ് കശ്യപ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളിലായി ചെറുനാരങ്ങയുടെ വിലയില്‍ സമാനതകളില്ലാത്ത വര്‍ധനവാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ലഖ്‌നൗവിൽ നാരങ്ങ കിലോഗ്രാമിന് 325 രൂപയ്ക്കും ഒരെണ്ണത്തിന് 13 രൂപയ്ക്കുമാണ് വില്പന നടത്തുന്നത്.

വില കൂടിയതോടെ ദല്‍ തഡ്ക, തന്തൂരി ചിക്കന്‍ എന്നിവ പാചകം ചെയ്യുമ്പോള്‍ ചെറുനാരങ്ങ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ അതിഥികള്‍ക്ക് നല്‍കാറുള്ള നാരങ്ങാവെള്ളവും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry; 60 kg of lemons stolen in UP

You may also like this video;

Exit mobile version