Site iconSite icon Janayugom Online

കര്‍ണാടക സര്‍ക്കാരിനെതിരെ 600 കോടിയുടെ അഴിമതി ആരോപണം

KarnatakaKarnataka

കര്‍ണാടക സര്‍ക്കാരിനെതിരെ 600 കോടിയുടെ അഴിമതി ആരോപണവുമായി ബിജെപി നേതാവ് ബസനഗൗഡ ആര്‍ പാര്‍ട്ടീല്‍ യത്നാല്‍ രംഗത്ത്. മഹര്‍ഷി വാല്‍മികി കോര്‍പ്പറേഷന്‍ അഴിമതിയ്ക്കു പിന്നാലെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പാട്ടീല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ കർണാടക സ്റ്റേറ്റ് ഹാബിറ്റാറ്റ് സെന്റര്‍ എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ സുതാര്യതാ നിയമം ലംഘിച്ച് 600 കോടി നല്‍കി എന്നാണ് ആരോപണം. 

മന്ത്രി സമീർ അഹമ്മദിന്റെ നേതൃത്വത്തിലുളള പദ്ധതികൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്, ഇത് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കല്യാണ കർണാടക ഡെവലപ്‌മെന്റ് ബോർഡിൽ നിന്ന് ഈ ഹാബിറ്റാറ്റ് സെന്ററിലേക്ക് ഫണ്ട് കൈമാറിയതായും യത്‌നാൽ ആരോപിച്ചു. വാൽമീകി കോർപ്പറേഷനിലെ ക്രമക്കേടുകൾ പുറത്തായത് മുതൽ മന്ത്രി സമീർ ഈ ഹാബിറ്റാറ്റ് സെന്ററിൽ ദിവസവും യോഗങ്ങൾ നടത്തുന്നുണ്ട്. ഇത് ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന മഹർഷി വാൽമീകി വികസന കോർപ്പറേഷനിൽ അനധികൃതമായി ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യയോടെയാണ് അഴിമതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 

Eng­lish Sum­ma­ry: 600 crore cor­rup­tion alle­ga­tion against Kar­nata­ka government

You may also like this video

Exit mobile version